Skip to main content

ട്രംപിനെയും നെതന്യാഹുവിനെയും വിറപ്പിച്ച് ഇറാൻ

Glint Staff
rump nethanyaho
Glint Staff

രണ്ടു ദിവസം കൊണ്ട് ഇറാനെ തകർത്ത് തരിപ്പണമാക്കി അവിടെ ഭരണമാറ്റം വരുത്താമെന്നായിരുന്നു അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും കരുതിയിരുന്നത്. അതിൻ്റെ ഭാഗമായാണ് വളരെ ആസൂത്രിതമായി ഇറാനുമായി അമേരിക്ക ചർച്ച നടത്തിക്കൊണ്ടിരിക്കുമ്പോൾ തന്നെ ഇസ്രായേൽ അപ്രതീക്ഷിതമായി ഇറാനെ ആക്രമിച്ചത്. എന്നാൽ ഇറാൻ്റെ അടിയേറ്റ് ഇസ്രായേൽ അവരുടെ ചരിത്രത്തിലാദ്യമായി വിറച്ചു. 

       ഇറാന്റെ സൈനിക മേധാവിമാരെയും ആണവ ശാസ്ത്രജ്ഞരെയും വധിച്ചു കഴിഞ്ഞാൽ തീരുമാനമെടുക്കാൻ പ്രാപ്തി ഇല്ലാത്ത ശനിയായി ഇറാനിൽ ഏത് മാറുമെന്നും ട്രംപ് - നെതന്യാഹു കൂട്ടുകെട്ട് കരുതിയിരുന്നു. എന്നാൽ ഓരോ അത്തരത്തിലുള്ള കരുതലുകളും തകർന്നു എന്ന് മാത്രമല്ല, ഇസ്രായേലിന് ഇറാനിൽ നിന്ന് ഏറ്റ പ്രഹരത്തിൻ്റെ ശക്തി നിമിഷം കടുത്തതായി മാറുകയും ചെയ്തു. വടക്കൻ - തെക്കൻ ഇസ്രായേൽ ഭാഗങ്ങൾ ഇറാന്റെ ആക്രമണത്തിൽ തകർന്നു തരിപ്പണമായി . വടക്കൻ ഇസ്രയേലിലെ മുഴുവൻ വൈദ്യുതി വിതരണ കേന്ദ്രമായിരുന്ന പവർഹൗസും ഇറാൻ തകർത്തു. അതുപോലെ സൊറോക്കോ ആശുപത്രിയും ഇസ്രായേലിന്റെ മിലിട്ടറി കേന്ദ്രങ്ങളും ആക്രമണത്തിനിരയായി. ഏറ്റവും വലിയ ആഘാതം ഇസ്രയേലിന്റെ അമേരിക്കൻ വ്യോമ പ്രതിരോധ സംവിധാനം അപ്രസക്തമായി മാറി എന്നുള്ളതാണ്.
          ഏറ്റവും ഒടുവിൽ അമേരിക്ക നേരിട്ട് ഇ ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളുടെ നേർക്ക് ബംഗർ ബസ്റ്റർ ബോംബുകൾ പ്രയോഗിച്ചു. ട്രംപ് അവകാശപ്പെട്ടു , അമേരിക്ക ഇറാന്റെ ആണവ സമ്പുഷ്ടീകരണശേഷി ഇല്ലാതാക്കിയെന്ന് . എന്നാൽ അതും ആസ്ഥാനത്തായി. അമേരിക്കയുടെ ഖത്തറിലെ സൈനിക കേന്ദ്രത്തിലേക്ക് ഇറാൻ മിസൈൽ പ്രയോഗിച്ചതോടെ ട്രംപ് വിറച്ചു. കാരണം ശവപ്പെട്ടികൾ അമേരിക്കയിൽ എത്തിയാൽ ട്രംപിന് അവിടെ പിടിച്ചുനിൽക്കാനാവില്ല. ഇറാന്റെ സൗഹൃദ രാജ്യമാണ് ഖത്തർ . അതുകൊണ്ടുതന്നെ ഇറാൻ ആദ്യം ഒരു സാമ്പിൾ ഡോസ് എന്ന നിലയിലാണ് ഖത്തറിലേക്ക് മിസൈലുകൾ അയച്ചത്. ഇതേ സമീപനം തന്നെയായിരുന്നു ഇസ്രയേലിലും തുടക്കത്തിൽ.
      അമേരിക്കയുടെയും ഇസ്രായേലിന്റെയും അവകാശവാദം നോക്കിയാൽ ഇറാന്റെ സകല സൈനിക ശേഷിയും കേന്ദ്രങ്ങളും തകർത്തുവെന്നാണ്. എന്നാൽ അനുദിനം ഇറാന്റെ ഭാഗത്തുനിന്ന് അതിശക്തമായ ആക്രമണം ഇരു രാജ്യങ്ങളെയും അക്ഷരാർത്ഥത്തിൽ വിരട്ടുക തന്നെ ചെയ്തു. അതാണ് ഖത്തറിന് പുറമേ ബഹ്റൈനിലും കുവൈത്തിലും  ഉള്ള തങ്ങളുടെ സൈനിക കേന്ദ്രങ്ങളിൽ ഇറാന്റെ മിസൈൽ പതിക്കുന്നതിനു മുൻപ് ട്രംപ് വെടി നിർത്തലിന് തയ്യാറായത്. രാജ്യം ചാരമാകുന്നതിനു മുൻപ് എങ്ങനെയെങ്കിലും രക്ഷപ്പെടുത്തുക എന്നത് നെതന്യാഹുവിൻ്റെയും ആവശ്യമായിരുന്നു. ഒടുവിൽ, ഇസ്രായേലിനും ഇറാനും ദൈവത്തിൻറെ നാമത്തിൽ ട്രംപ് ആശംസകൾ അർപ്പിച്ചു തൽക്കാലം തടിയൂരി