ജി സുധാകരൻ പറയുന്നു പോലീസിൽ നിന്ന് തനിക്ക് പോലും നീതി കിട്ടുന്നില്ല

സിപിഎം നേതാവും മുൻമന്ത്രിയും നാല് തവണ എംഎൽഎയും ആയിരുന്ന ജി സുധാകരൻ കേരളത്തിൻറെ പോലീസിൻറെ അവസ്ഥ വ്യക്തമാക്കുന്നു. സാമൂഹ്യ മാധ്യമത്തിൽ തനിക്കെതിരെ വന്ന അധിക്ഷേപത്തിനെതിരെ പരാതി കൊടുത്തിട്ട് എഫ്ഐആറും ഇല്ല മാപ്പുമില്ല. നാലു തവണ എംഎൽഎ ആയിരുന്ന തൻറെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ഭരണകക്ഷി നേതാവ് കൂടിയായ ജി സുധാകരൻ ചോദിക്കുന്നത്.
ജി സുധാകരന്റെ ഈ ചോദ്യം ഓരോ മലയാളിയെയും ഇന്ന് കേരളത്തിൽ അലട്ടുന്നതാണ്. ഒരു പോലീസ് സ്റ്റേഷനിൽ നിന്നും അധികാരികളിൽ നിന്നും നീതി ലഭിക്കില്ല എന്ന അവസ്ഥ കേരളത്തിൽ നിലനിൽക്കുന്നു. അങ്ങേയറ്റം അരക്ഷിതമായ അവസ്ഥയാണ് യഥാർത്ഥത്തിൽ നിലനിൽക്കുന്നത്. ഇതോടൊപ്പം സമാന്തരമായി മയക്കുമരുന്ന് ലോബിയും അവർ നിയന്ത്രിക്കുന്ന സമ്പദ്യ വ്യവസ്ഥയും . അതുമൂലം പെരുകുന്ന കുറ്റകൃത്യങ്ങളുടെ നടുവിലാണ് മലയാളി ക്രമസമാധാന നിലയിൽ ഈ അരക്ഷിതാവസ്ഥ അഭിമുഖീകരിക്കുന്നത്.