കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ ഇളകി തുടങ്ങി
കേരളത്തിൽ സിപിഎമ്മിന്റെ അടിത്തറ ഇളകി തുടങ്ങി. അത് തിരിച്ചറിയുന്നതിന് ആലപ്പുഴ, ആറ്റിങ്ങൽ എന്നീ രണ്ടു മണ്ഡലങ്ങളിലേക്ക് നോക്കിയാൽ അറിയാൻ കഴിയും.
സിപിഎമ്മിന്റെ അടിത്തറ എന്ന് പറയുന്നത് കേരളത്തിലെ ഈഴവ സമുദായമാണ്. ഈ സമുദായം സിപിഎമ്മിന്റെ വോട്ട് ബാങ്ക് തന്നെയായിരുന്നു .എന്നാൽ ഇക്കുറി ആറ്റിങ്ങലിൽ വി. മുരളീധരന്റെ.സാന്നിധ്യവും ആലപ്പുഴയിൽ സുരേന്ദ്രൻ്റെ സാന്നിധ്യവും ഈ രണ്ടിടങ്ങളിലും കൃത്യമായ ത്രികോണ മത്സരം കാഴ്ചവെച്ചു എന്നാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്.
കായംകുളം നിയോജക മണ്ഡലത്തിൽ ബിജെപി ഒന്നാമത് എത്തി .അതുപോലെ ചേർത്തലയിലും, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വീടിന് സമീപത്തെ ബൂത്തിൽ പോലും ബിജെപിക്ക് ആയിരുന്നു വമ്പിച്ച ഭൂരിപക്ഷത്തോടെ ഒന്നാം സ്ഥാനം. ഇതെല്ലാം സൂചിപ്പിക്കുന്നത് ശക്തരായ സ്ഥാനാർഥികൾ ഉണ്ടെങ്കിൽ ബിജെപിക്ക് വിജയം അകലെയല്ല എന്നുള്ളതാണ്.
കേരളീയ സമൂഹത്തിൽ ഇതുവരെ കൽപ്പിക്കപ്പെട്ടിരുന്ന ബിജെപിയോടുള്ള അകലവും ഇല്ലാതായിരിക്കുന്നു. അതുമാത്രമല്ല വമ്പിച്ച രീതിയിൽ സ്വീകരിക്കാൻ തയ്യാറാണെന്ന് തൃശ്ശൂർ തെളിയിക്കുകയും ചെയ്തു കഴിഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ പ്രവർത്തനം, മുഖ്യമന്ത്രിയുടെ പെരുമാറ്റം,മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെയും പാർട്ടി അംഗങ്ങൾക്കെതിരെയും ഉയർന്ന അഴിമതി ആരോപണങ്ങൾ എന്നിവയുടെ ഒക്കെ പശ്ചാത്തലവും ,അതോടൊപ്പം മുസ്ലിം സമുദായത്തെ ബോധപൂർവ്വം തങ്ങളോടൊപ്പം കൂട്ടാനുള്ള സി.പി.എംശ്രമവും ഈ അടിത്തറ ഇളക്കലിന് കാരണമായിട്ടുണ്ട്