Skip to main content

കലാപം കൊള്ളയും കൊള്ളിവയ്പുമായി; നേപ്പാൾ അനിശ്ചിതാവസ്ഥയിൽ

Glint Staff
Balendra Sha
Glint Staff


നേതൃത്വമില്ലാത്ത നോപ്പാൾ കലാപം വ്യാപക കൊള്ളയും കൊള്ളിവെയ്പുമായി പരിണമിച്ചു. പ്രധാനമന്ത്രി രാജിവച്ചതിനെ തുടർന്ന് പട്ടാള മേധാവി അധികാരമേറ്റു. എന്നിട്ടും അനിശ്ചിതത്വം നേപ്പാളിനെ നയിക്കുന്നു.
       ജൻസി തലമുറ ഉൾപ്പെടെ നേപ്പാളികൾ ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നു, അഴിമതി ഇല്ലാതാക്കണമെന്ന് . അതാ രില്ലാതാക്കും എന്ന ചോദ്യമാണ് നിലവിലെ അനിശ്ചിതത്വം ഉയർത്തുന്നത്. കാരണം നിലവിൽ സർക്കാരില്ല . 
        കാഠ്മണ്ടു മേയർ ബലേന്ദ്ര ഷാ സർക്കാരിന് നേതൃത്വം നൽകണമെന്നാണ് യുവജനങ്ങൾ പൊതുവേ ആവശ്യപ്പെടുന്നത്. 35 കാരനായ യുവജന സമ്മതിയുള്ള ബലേന്ദ്ര ഷാ പരസ്യമായി ജൻസി പ്രക്ഷോഭത്തിന് പിന്തുണ നൽകിയിരുന്നു. പ്രക്ഷോഭ സമയത്ത് അതിൽ പങ്കെടുത്തുകൊണ്ട് മാധ്യമങ്ങളിൽ പ്രതികരണം നൽകിയവരുണ്ട്. അവരെല്ലാം തന്നെ തങ്ങൾ നേതൃത്വം നൽകിയതല്ല,  പ്രക്ഷോഭത്തിൽ പങ്കെടുക്കുക മാത്രമാണുണ്ടായതെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് പിൻവലിയുന്നു. പ്രക്ഷോഭം വ്യാപക കൊള്ളയിലും കൊള്ളി വയ്പിലും അവസാനിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഇവർ ഈ വിധം പ്രതികരിക്കുന്നത്. ഒപ്പം പൊതു മുതൽ നശിപ്പിക്കലും അക്രമവും തീവെയ്പുമെന്നും അംഗീകാരിക്കാനാവില്ലെന്നും അവർ പറയുന്നു. മുൻ പ്രധാനമന്ത്രി ദുബയുടെ ഭാര്യ രാജ്യലക്ഷ്മിയെ വീട്ടിനുള്ളിൽ അടച്ചിട്ട് ചുട്ടുകൊന്നത്        പ്രക്ഷോഭത്തിന്      ലഭിച്ചിരുന്ന  അംഗീകാരത്തിന് തിരിച്ചടിയായിട്ടുമുണ്ട്.