ഇറാൻ പോലീസിൻറെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ഇരുപത്തിരണ്ടുകാരി മെഹ്സ അമിനി ഒരു നിമിത്തം മാത്രം. വെടിമരുന്ന് കൂമ്പാരത്തിനു മേൽ വീണ തീപ്പൊരി പോലെ. മതത്തിൻ്റെ സർവ്വാധിപത്യത്തെ ഒരു ജനത ഒന്നായി തിരസ്കരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ഇറാനിൽ കാണുന്നത്.
മുസ്ലിം വിവാഹ സമ്പ്രദായങ്ങളില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. വേനലവധി ഒഴിവാക്കി വിഷയത്തില്‍ വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹര്‍ പറഞ്ഞു. മേയ് 11-ന് വിഷയത്തില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കല്‍ തുടങ്ങും. വിഷയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ കക്ഷികളോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
നശിപ്പിക്കാനുള്ള ശേഷിയെ കരുത്തും ജീവൻ നിലനിർത്താനുളള ശേഷിയെ ദൗർബല്യമായും കണ്ടതിലെ അജ്ഞതയിൽ നിന്നുള്ള വൈകല്യമാണ് മുസ്ലീം വ്യക്തി നിയമ ബോർഡിനെക്കൊണ്ട് ഈ നിലപാട് സ്വീകരിക്കാൻ പേരിപ്പിച്ചത്.
തീവ്രവാദപരമായ ദൈവശാസ്ത്രവും അതില്‍ നിന്ന്‍ ആവിഷ്കൃതമാകുന്ന മതരാഷ്ട്രീയവുമാണ് ജിഹാദി ഭീകരവാദത്തിന് ആശയാടിത്തറയെന്നും അതിന് മതവുമായി ബന്ധമില്ലെന്നും വ്യക്തമായി പറയാനും ആ വഴിയില്‍ നിന്ന്‍ ആളുകളെ തിരിച്ചുനടത്താനും കഴിയുന്ന പ്രസ്ഥാനങ്ങളെ ലോകമാസകലം ഇസ്ലാം ആവശ്യപ്പെടുന്നുണ്ട്.
മെക്കയില്‍ വാര്‍ഷിക തീര്‍ഥാടനത്തിനെത്തിയ വിശ്വാസികളില്‍ സെല്‍ഫി ജ്വരം പടര്‍ന്നുപിടിക്കുന്നു. അതേസമയം, പ്രാര്‍ത്ഥനയില്‍ നിന്നും നിസ്വാര്‍ത്ഥതയില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതാണ് ഈ പ്രവണതയെന്ന്‍ മതപുരോഹിതര്‍.
മതവിശ്വാസത്തിന്റെ പേരില്‍ മൃഗങ്ങളെ ബോധം കെടുത്താതെ അറക്കുന്നത് ഡെന്മാര്‍ക്ക് നിരോധിച്ചു. മൃഗങ്ങളുടെ അവകാശങ്ങളാണ് മതങ്ങളെക്കാള്‍ മുന്നിലെന്ന് ഡെന്മാര്‍ക്ക് മന്ത്രി.
സമ്മേളനം പൊതുസമൂഹത്തില്‍ ഇസ്ലാമിന്റെ ഒരു പ്രതിബിംബമായാണ് കാണപ്പെടുക. ഖേദകരമായ വസ്തുത, കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചതും ഇസ്ലാമിന്റെ മറ്റൊരു പ്രതിബിംബമായി തന്നെയാണ് സമൂഹത്തില്‍ എത്തുന്നതും.
Buy Book
Newsletter
The Gist of the Portal Delivered to Your Inbox. Click On