Skip to main content

ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ തുറന്നകോടതിയില്‍ പരിഗണിക്കാന്‍ തീരുമാനം. ചൊവ്വാഴ്ച മൂന്ന് മണിക്കാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. 2019 ജനുവരി 22നാകും ഹര്‍ജികള്‍ തുറന്നകോടതിയില്‍ പരിഗണിക്കുക. റിട്ട് ഹര്‍ജികളും ഭരണഘടനാ ബെഞ്ചിന് വിട്ടു. എല്ലാ കക്ഷികള്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയക്കാനും തീരുമാനിച്ചു. ഹര്‍ജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ചേംബറില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല.