Skip to main content
Delhi

 green-tribunal

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ പരിസ്ഥിതി ലോല മേഖലയില്‍ മാറ്റം വരുത്തരുതെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്. കേരളത്തിലുണ്ടായ പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. അന്തിമ വിജ്ഞാപനം ഇറങ്ങും വരെ കരട് വിജ്ഞാപനത്തിന്റെ പരിധിയിലെ പ്രദേശങ്ങളില്‍ പദ്ധതികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതും ഹരിത ട്രൈബ്യൂണല്‍ തടഞ്ഞു.

 

കരടില്‍ മാറ്റം വരുത്തുന്നത് പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. 2017ലെ കരട് വിജ്ഞാപനത്തില്‍ നിന്ന് പ്രദേശങ്ങളെ ഒഴിവാക്കരുത്. ട്രൈബ്യൂണലിന്റെ അനുമതി ഇല്ലാതെ മാറ്റങ്ങള്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

 

പരിസ്ഥിതി ലോല മേഖലയെ പ്രതികൂലമായി ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്, പശ്ചിമ ഘട്ടത്തിലെ പരിസ്ഥിതി വലിയ സമ്മര്‍ദ്ധത്തിലാണെന്നും ട്രൈബ്യൂണല്‍ പറഞ്ഞു.