Skip to main content

venezuelans-crossing

reuters

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വെനസ്വേലക്കാര്‍ കൂട്ടമായി പലായനം ചെയ്യുന്നു. പതിനാറ് ലക്ഷത്തോളം വെനസ്വേലക്കാര്‍ സമീപരാജ്യങ്ങളായ ബ്രസീല്‍, പെറു, ഇക്വഡോര്‍ തുടങ്ങിയ ഇടങ്ങളില്‍ അഭയാര്‍ത്ഥികളായി. കഴിഞ്ഞ ദിവസം ബ്രസീലിലേക്ക് പലായാനം ചെയ്ത അഭയാര്‍ത്ഥികളില്‍ മിക്കവരും തെരുവുകളിലാണ് കഴിച്ചുകൂട്ടുന്നത്. അഭയാര്‍ത്ഥി പ്രവാഹം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ബ്രസീല്‍ സേനയെ ഉപോയഗിച്ച് അവരെ തടഞ്ഞുകൊണ്ടിരിക്കുകയാണ്.

 

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളാണ് വെനസ്വേലയെ ഇവ്വിധം പ്രതിസന്ധിയിലാക്കിയത്. മുപ്പത് ശതമാനത്തിലേറെ നാണയപെരുപ്പം ഉണ്ടായ വെനസ്വേലയില്‍ ഇപ്പോള്‍ അവശ്വവസ്തുക്കളും മരുന്നുകളും കിട്ടാതെയായി. മിക്ക സൂപ്പര്‍മാര്‍ക്കറ്റുകളും കാലിയാണ്. സാമ്പത്തിക പരിഷ്‌കാരങ്ങളല്ല മറിച്ച് വ്യവസായികളാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് പ്രസിഡന്റ് നിക്കോളാസ് മഡുറോ പറഞ്ഞു. ഇതിനെ തുടര്‍ന്ന് 131 വ്യവസായികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൂഴ്ത്തിവയ്പ്പുകാര്‍ക്കും കരിഞ്ചന്തക്കാര്‍ക്കുമെതിരെ പ്രസിഡന്റ് യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയുടെ വാണിജ്യയുദ്ധമാണ് ഈ പ്രതിസന്ധിക്ക് അടിസ്ഥാന കാരണമായതെന്നും പ്രസിഡന്റ് പറയുന്നു.

 

ബ്രസീലിയന്‍ തെരുവുകളില്‍ അഭയാര്‍ത്ഥികളായി കഴിയുന്ന പലരും കുടുംബസമേതമല്ല എത്തിയിട്ടുള്ളത്. 'എന്തെങ്കിലുമൊരു തൊഴില്‍ കണ്ടെത്തി പണം സമ്പാദിച്ച് എന്റെ കുട്ടികള്‍ക്ക്‌ കഴിക്കാന്‍ ഭക്ഷണം കൊടുക്കണം' വെനസ്വലയില്‍ നിന്ന് ബ്രസീലിലേക്ക് കുടിയേറിയ ഒരു ചെറുപ്പക്കാന്റെ വാക്കുകളായിരുന്നു ഇത്.