Skip to main content
Delhi

Dr. Ahmed Albanna

ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ചേക്കും. പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തിന് സയു.എ.ഇ നല്‍കുന്ന സഹായധത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

 

യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും ഈ ആഴ്ച തന്നെ സന്ദര്‍ശനമുണ്ടാകുമെന്നാണ് സൂചന. കേരളത്തിലെത്തുന്ന അദ്ദേഹം  ദുരിതബാധിതരോടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുമായും ചര്‍ച്ച നടത്തുമെന്നാണ് വിവരം.

 

നേരത്തെ യുഎഇ 700 കോടിയുടെ സഹായ ധനം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. എന്നാല്‍ വിദേശ സഹായം വേണ്ടെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.