രാജീവ്‌നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന ''അനിയന്‍കുഞ്ഞും തന്നാലായത്'' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍ പുരോഗമിക്കുന്നു. വിനു എബ്രഹാമിന്റേതാണ് തിരക്കഥയും സംഭാഷണവും.
പാലായില്‍ ലോക്കല്‍ രാഷ്ട്രീയം കളിച്ച് ജോളിയായി ജീവിച്ചിരുന്ന അനിയന്‍കുഞ്ഞ്, ഒരു ഘട്ടത്തില്‍ അമേരിക്കയിലുള്ള സഹോദരിമാരുടെയടുത്ത് എത്തുകയും അവിടെ ഒരു സംഭവത്തില്‍ യാദൃശ്ചികമായി ഇടപെടുന്നതിലൂടെ അയാളുടെ ജീവിതത്തിലും സ്വഭാവത്തിലുമുണ്ടാകുന്ന പരിവര്‍ത്തനത്തിന്റെ കഥയാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.
രണ്‍ജിപണിക്കര്‍, നന്ദു, സുരാജ്‌വെഞ്ഞാറമൂട്, മേജര്‍ കിഷോര്‍, അഭിരാമി, ഗീത, മാതു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാനര്‍-സെന്‍ പ്രൊഡക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് & ഫോര്‍ ദി പീപ്പിള്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് (അമേരിക്ക), നിര്‍മ്മാണം-സലില്‍ ശങ്കരന്‍, ഛായാഗ്രഹണം - അഴകപ്പന്‍, ആഷിഷ് (അമേരിക്ക), തിരക്കഥ, സംഭാഷണം - വിനു എബ്രഹാം, അസ്സോ: ഡയറക്ടര്‍ - ലിനു ആന്റണി, ഗാനരചന-കാവാലം നാരായണപ്പണിക്കര്‍, ജോയ് തമലം, സംഗീതം-എം. ജയചന്ദ്രന്‍, റോണിറാഫേല്‍, ആലാപനം - മംമ്ത മോഹന്‍ദാസ്, പ്രൊ: കണ്‍ട്രോളര്‍ - ബാദുഷ, കല - മഹേഷ്, കോസ്റ്റ്യും-ഇന്ദ്രന്‍സ് ജയന്‍, ചമയം - ബിനു കരുമം, പി.ആര്‍.ഒ -അജയ് തുണ്ടത്തില്‍, സ്റ്റില്‍സ്-അജിമസ്‌കറ്റ്