പൃഥ്വിരാജ്, നസ്രിയ നസിം, പാര്‍വതി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി അഞ്ജലി മേനോന് ചിത്രം 'കൂടെ'യിലെ രണ്ടാമത്തെ വീഡിയോ ഗാനം യൂട്യൂബില്‍. എം ജയചന്ദ്രന് ഈണം നല്കിയ 'മിന്നാമിന്നി' എന്ന് തുടങ്ങുന്ന താരാട്ട് പാട്ട് റഫീഖ് അഹമ്മദാണ് രചിച്ചിരിക്കുന്നത്. അഭയ് ജോധ്പുര്‍കര്‍ ഗാനം ആലാപനം. പാട്ട് യൂട്യൂബില്‍ തരംഗമായി തുടരുകയാണ്. ഒമ്പത് ലക്ഷത്തിടുത്താളുകള് നിലവില്‍ ഗാനം കണ്ട് കഴിഞ്ഞു.
റോഷന് മാത്യു, സിദ്ധാര്‍ഥ് മേനോന്, സുബിന് നസീല്‍ നവാസ്, ദര്‍ശന രാജേന്ദ്രന്, രഞ്ജിത്ത് ബാലകൃഷ്ണന്, മാലാ പാര്‍വതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം ലിറ്റില്‍ സ്വയമ്പും ചിത്രസംയോജനം പ്രവീണ്‍ പ്രഭാകറും നിര്‍വഹിച്ചിരിക്കുന്നു. ജൂലൈയില്‍ 'കൂടെ' തിയേറ്ററുകളില്‍ എത്തും. ലിറ്റില്‍ ഫിലിംസ് ഇന്ത്യയുടെ കൂടെ രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്തും അഞ്ജലി മേനോനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.