Skip to main content

kalipp

ചൂളക്കോളനിയിലെ അഞ്ചു ചെറുപ്പക്കാരുടെ കഥയാണ് 'കലിപ്പ്'. കലിപ്പന്മാര്‍ എന്നു വിളിപ്പേരുള്ള ഇവര്‍ക്ക് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കലാണ് ജോലി. തങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള എല്ലാവഴികളും അടയുമ്പോള്‍ നിയമവ്യവസ്ഥിതികളെ വെല്ലുവിളിക്കേണ്ടിവരുന്ന ഈ ചെറുപ്പക്കാരുടെ കലിയാട്ടമാണ് 'കലിപ്പില്‍'.

 

നമ്മുടെ നാട്ടില്‍ ഇന്ന് കാണ്ടുവരുന്ന ഒട്ടുമിക്ക നെറികേടുകളെയും ചിത്രം പ്രതിപാതിക്കുന്നു. എന്നാല്‍ തമാശക്കും ചിത്രത്തില്‍ ചെറുതല്ലാത്ത സ്ഥാനമുണ്ട്. ജെസന്‍ ജോസഫാണ് ത്രില്ലര്‍ സിനിമയായ കലിപ്പിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

 

അനസ്സ് സൈനുദ്ദീന്‍, ജെഫിന്‍ (കുംകി ഫെയിം), അരുണ്‍ഷാജി, തട്ടകം ഷെമീര്‍, അഭി ബാലാസിംഗ്, ഷോബി തിലകന്‍, ഷാലി കയ്യൂര്‍, സലാഹ്, കലാശാല ബാബു, ടോണി, സാജന്‍ പള്ളുരുത്തി, ബെന്നി തോമസ്, അനീഷ് പോള്‍, രാജേന്ദ്രന്‍ ആലുക്കാ, അംബികാ മോഹന്‍, ബിന്ദു അനീഷ്, സ്രേയാണി, ആര്യ, സരിഗഷാജി, ഗോപിക, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

 

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. അധികം വൈകാതെ കലിപ്പ് തിയേറ്ററുകളിലേക്കെത്തും.

 

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-ജെസന്‍ ജോസഫ്, നിര്‍മ്മാണം-ഹൈമാസ്റ്റ് സിനിമാസ്, ഛായാഗ്രഹണം-ജോണ്‍സി അഭിലാഷ്, എഡിറ്റിംഗ്-അനീഷ് കുമാര്‍, സംഗീതം-അനസ് സൈനുദ്ദീന്‍, എ.എം.ആര്‍, ഗാനങ്ങള്‍-ജെസന്‍ ജോസഫ്, സുനില്‍.ജി. ചെറുകടവ്, അനസ് സൈനുദ്ദീന്‍, ആലാപനം-മധു ബാലകൃഷ്ണന്‍, കല-സത്യപാല്‍, ചമയം-അനില്‍ നേമം, കോസ്റ്റ്യും-സുഹാസിന്‍, ബിനീഷ് കക്കോടിമുക്ക്, അസ്സോ: ഡയറക്ടര്‍-അഭിലാഷ്, പ്രൊ:കണ്‍ട്രോളര്‍-ജോസ് വരാപ്പുഴ, പ്രൊ:എക്‌സി-ആന്റണി ഏലൂര്‍, പ്രൊ:മാനേജര്‍-റമീസ് കബീര്‍, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, സൗണ്ട് എഫക്ട്‌സ്-രാജ് മാര്‍ത്താണ്ഡം, ഫിനാന്‍സ് കണ്‍ട്രോളര്‍-ബിജു.കെ.നായര്‍, ലൊക്കേഷന്‍ മാനേജര്‍-ഷാജി മാധവന്‍, ചാനല്‍ പി.ആര്‍.ഓ-ഷെജിന്‍ ആലപ്പുഴ, ആക്ഷന്‍-ജാക്കി ജോണ്‍സണ്‍, സ്റ്റില്‍സ്-അജേഷ് ആവണി, അസ്സോ:ഛായാഗ്രഹണം-
കനകരാജ്, സ്റ്റില്‍സ് അസിസ്റ്റന്റ്-മിഥുന്‍ ചീര്‍ക്കാട്, സംവിധാന സഹായികള്‍-വിഷ്ണു ഇത്തിപ്പാറ, ചന്തു എസ്.പണിക്കര്‍, നീരു, പോസ്റ്റര്‍ ഡിസൈന്‍സ്-സജീഷ് എം.ഡിസൈന്‍സ്.