Skip to main content

brahmos launch from ins kolkata

 

നാവികസേനയുടെ പുതിയ പോര്‍കപ്പലായ ഐ.എന്‍.എസ് കൊല്‍ക്കത്തയില്‍ നിന്ന്‍ സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ ബ്രഹ്മോസ് ഇന്ത്യ ശനിയാഴ്ച വിജയകമായി വിക്ഷേപിച്ചു. ഗോവ തീരത്ത് നടത്തിയ പരീക്ഷണം പിഴവില്ലാത്തതായിരുന്നുവെന്നും നിശ്ചയിച്ച എല്ലാ മാനദണ്ഡങ്ങളും 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ പാലിച്ചതായി ബ്രഹ്മോസ് എയ്റോസ്പേസ് മേധാവി സുധീര്‍ മിശ്ര അറിയിച്ചു.

 

ഏറ്റവും അധികം ബ്രഹ്മോസ് മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന കപ്പലാണ് 2014 ആഗസ്ത് 16-ന് കമ്മീഷന്‍ ചെയ്ത് ഐ.എന്‍.എസ് കോല്‍ക്കത്ത. മറ്റ് പോര്‍കപ്പലുകള്‍ എട്ട് മിസൈലുകള്‍ ഒന്നിന് പിറകെ ഒന്നായി വിക്ഷേപിക്കുന്ന സ്ഥാനത്ത് ഐ.എന്‍.എസ് കോല്‍ക്കത്തയ്ക്ക് 16 മിസൈലുകള്‍ തൊടുക്കാന്‍ കഴിയും.

 

ഈ വിഭാഗത്തിലുള്ള രണ്ട് കപ്പലുകള്‍ കൂടി ഇന്ത്യ പണിയുന്നുണ്ട്. റഷ്യയുടെ സഹകരണത്തോടെ ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് ആണ് ഈ കപ്പലുകളുടെ പ്രധാന ആയുധം.

 

ബ്രഹ്മോസ് മിസൈല്‍ ഇതിനകം കരസേനയുടേയും നാവികസേനയുടേയും ഭാഗമാണ്. വ്യോമസേനയ്ക്കായി നിര്‍മ്മിക്കുന്ന മിസൈല്‍ പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണ്.

Tags