കസ്തൂരിരംഗന്‍ സമിതി പരിസ്ഥിതി ലോലമായി കണ പ്രദേശങ്ങളില്‍ പരിസ്ഥിതി അനുമതി തേടാതെ ഖനനാനുമതി നല്‍കിയതിനെക്കുറിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ വിശദീകരണം തേടി. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ അനുവദിച്ചുവെന്ന് ജൂലൈ ഏഴിന് കേസ് വീണ്ടും പരിഗണിക്കുന്നതിന് മുമ്പ് വ്യക്തമാക്കണമെന്ന് ട്രൈബ്യൂണല്‍ അധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്ത്രകുമാർ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
കസ‌്‌തൂരി രംഗൻ സമിതിയുടെ ശുപാർശ പ്രകാരം കേന്ദ്ര സർക്കാർ കരട് വിജ്ഞാപനം പുറപ്പെടുവിച്ച സാഹചര്യത്തിൽ ഗാഡ്ഗിൽ സമിതി റിപ്പോർട്ട് നടപ്പിലാക്കണമെന്ന ഗോവാ ഫൗണ്ടേഷന്റെ ആവശ്യം നിലനിൽക്കില്ലെന്ന് സംസ്ഥാന സർക്കാർ ഇന്നലെ ട്രൈബ്യൂണലിൽ അറിയിച്ചു. കേരളത്തിന്റെ വാദം ട്രൈബ്യൂണൽ ശരിവച്ചു.ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാവശ്യപ്പെടുന്ന ഗോവാ ഫൗണ്ടേഷന്‍റെ ഹര്‍ജി തള്ളണമെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കൃഷ്ണന്‍ വേണുഗോപാലും സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജോജി സ്കറിയയും വാദിച്ചു.