തിരുവനന്തപുരം
സോളാര്‍ തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനുള്ള ജുഡീഷ്യല്‍ കമ്മീഷനായി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ശിവരാജനെ തീരുമാനിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെതുടര്‍ന്നാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
ബുധനാഴ്ച മന്ത്രിസഭായോഗത്തിനുശേഷം പത്രസമ്മേളനത്തില്‍ വച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആറു മാസമാണ് ജുഡീഷ്യല്‍ കമ്മീഷന്റെ കാലാവധി. 2005 മുതലുള്ള സോളാര്‍ തട്ടിപ്പു കേസുകള്‍ കമ്മീഷന്റെ പരിഗണനാവിഷയത്തില്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
ജസ്റ്റിസ് ശിവരാജന്‍ ഇപ്പോള്‍ പിന്നാക്ക ക്ഷേമ കമ്മീഷന്‍ ചെയര്‍മാനാണ്. എന്നാല്‍ ഒരേസമയം രണ്ട് ചുമതലകള്‍ ഏറ്റെടുക്കുന്നതിന് നിയമപരമായ തടസ്സങ്ങളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു