Skip to main content
ടോക്യോ

 eiji toyodaജപ്പാനീസ് കാര്‍ കമ്പനി ടൊയോട്ടയുടെ ആഗോള വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച എയ്ജി ടൊയോഡ അന്തരിച്ചു. 100 വയസായിരുന്ന അദ്ദേഹം ടൊയോട്ട സിറ്റിയിലെ ടൊയോഡ ആശുപത്രിയിലായിരുന്നു അന്ത്യം.

 

ടൊയോട്ട സ്ഥാപകന്‍ കിചിറോ ടൊയോഡയുടെ ബന്ധുവായ എയ്ജി 1967 മുതല്‍ 1982 വരെ കമ്പനിയുടെ പ്രസിഡന്റായിരുന്നു. തുടര്‍ന്ന്‍ 1994 വരെ ചെയര്‍മാന്‍ പദവി വഹിച്ചു. സജീവ പ്രവര്‍ത്തനത്തില്‍ നിന്ന്‍ വിരമിച്ചെങ്കിലും കമ്പനിയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍ മരിക്കുന്നത് വരെ അദ്ദേഹം കമ്പനിയുമായി ബന്ധപ്പെട്ടു.

 

എയ്ജിയുടെ നേതൃത്വത്തിലാണ് ടൊയോട്ട ആഗോള വിപണിയില്‍, പ്രത്യേകിച്ചും യു.എസില്‍, വളര്‍ച്ച രേഖപ്പെടുത്താന്‍ തുടങ്ങുന്നത്. 1960-കളില്‍ വിപണിയിലിറക്കിയ കൊറോളയുടെ പിന്നില്‍ പ്രവര്‍ത്തിച്ചതും ഒരു എഞ്ചിനീയര്‍ കൂടിയായ എയ്ജിയായിരുന്നു.