Skip to main content

വന്‍ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തി ബിഹാറില്‍ ബിജെപിയുടെ  പ്രകടന പത്രിക. 19 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, സംസ്ഥാനത്തെ എല്ലാ ജനങ്ങള്‍ക്കും സൗജന്യ കോവിഡ് വാക്സിന്‍ വിതരണം ചെയ്യുമെന്നും അടുത്ത അഞ്ച് വര്‍ഷം സഖ്യകക്ഷിയായ ജെഡിയുവിലെ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. 

മൂന്ന് ലക്ഷം പുതിയ അധ്യാപകരെ നിയമിക്കും, ബിഹാറിനെ ഐടി ഹബ്ബായി മാറ്റും. 19 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ഒരു കോടി സ്ത്രീകളെ സ്വയം പര്യാപ്തരാക്കും. ആരോഗ്യമേഖലയില്‍ ഒരു ലക്ഷം തൊഴില്‍, ഒമ്പതാം ക്ലാസ്സ് മുതലുള്ള വിദ്യാര്‍ഥികള്‍ സൗജന്യ ടാബ് വിതരണം തുടങ്ങിയവയാണ് പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.