Skip to main content

മൂന്ന് നിബന്ധനകളോടെ നിയമസഭ ചേരാന്‍ ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെ മന്ത്രിസഭാ യോഗം വിളിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. ഗെഹ്‌ലോതിന്റെ വസതിയിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്.

വിശ്വാസ വോട്ടെടുപ്പ് അജണ്ടയിലില്ലെങ്കില്‍ കൊവിഡ് കണക്കിലെടുത്ത് 21 ദിവസം മുമ്പായി എം.എല്‍.എമാര്‍ക്ക് നോട്ടീസ് അയക്കണമെന്നാണ് ഗവര്‍ണറുടെ നിലപാട്. സാമൂഹിക അകലം പാലിച്ച് എങ്ങനെ നിയമസഭ സമ്മേളിക്കും എന്നും ഗവര്‍ണര്‍ ചോദിക്കുന്നു. 

ഗവര്‍ണറുടെ നിലപാട് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. കൂടാതെ നിയമസഭ സമ്മേളിക്കാന്‍ മൂന്നാമത്തെ അഭ്യര്‍ത്ഥന അയക്കുന്നത് സംബന്ധിച്ചും യോഗം തീരുമാനമെടുക്കും എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.