Skip to main content

സിനിമയുടെ ഗ്ലാമര്‍ കത്തിനില്ക്കു ന്ന കോടമ്പാക്കം. എണ്‍പതുകളുടെ പകുതി കഴിഞ്ഞിരിക്കണം. മലയാള സിനിമ കേരളത്തിന്റെ തരിശുനിലങ്ങളിലേയ്ക്ക് ഒന്നാമത്തെ ഗിയറില്‍ നീങ്ങുതിനും മുമ്പ്. സിനിമയെന്ന മായാപ്രപഞ്ചം സ്വപ്നംകണ്ട്, അതിന്റെ ഭാഗമാകാന്‍ വരുന്നവരുടെ പ്രവാഹം കുറഞ്ഞിട്ടില്ല. കാസര്കോംടു മുതല്‍ കളിയിക്കാവിള വരെയുള്ള പ്രദേശങ്ങളില്‍ നിന്ന്‍ സുന്ദരന്മാര്‍ (സുന്ദരികളും) കോടമ്പാക്കമെന്ന വാഗ്ദത്തഭൂമിയിലേക്ക് പ്രതീക്ഷയുമായി എഴുന്നള്ളുകയാണ്.  തങ്ങള്ക്ക്ല സൂപ്പര്താരരങ്ങള്‍ അല്ലെങ്കില്‍ സഹതാരങ്ങളെങ്കിലുമാകാമല്ലോ. ആത്മവിശ്വാസമെന്ന ജീവവായുവാണ് അവരെ ഈ  സ്വപ്നനഗരിയിലേയ്ക്ക് ആനയിക്കുന്നത്. ട്രെയിനിലും ബസ്സിലുമൊക്കെ കയറി അവര്‍ എത്തുകയാണ്. തങ്ങള്ക്കു്വേണ്ടി സ്റ്റുഡിയോ ഫ്‌ളോറുകളും സംവിധായകരും കാത്തിരിക്കുന്നുവന്നാണ് അവരുടെ ധാരണ.
  
അതെ, അക്കാലത്താണ് ഒരു നാള്‍ ഞാന്‍ പ്രവര്ത്തിറക്കുന്ന പത്രമാഫിസിലേയ്ക്ക് അയാള്‍ കയറിവന്നത്. ആ രൂപം കണ്ടപ്പോള്‍ ഞാന്‍ കരുതി തന്നെക്കുറിച്ച്  എഴുതിപ്പിക്കാന്‍ കയറിവരുന്ന ഏതെങ്കിലും നടനാകുമെന്ന്‍. അത്തരക്കാര്‍ അനേകം മുമ്പും വന്നിട്ടുണ്ട്. പക്ഷേ ഇയാള്‍ സുന്ദരനാണ്. ആരോഗ്യമുണ്ട്. ഏതു കഥാപാത്രവും അവതരിപ്പിക്കാന്‍ പോരുന്ന ശേഷി തനിക്കുണ്ടെന്ന്‍ അയാളുടെ കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ട്. കൈയിലെ മസിലുകള്‍ ത്രസിക്കുന്നത് ഞാന്‍ കാണുന്നു. അതെ, യുവത്വത്തിന്റെ പാരമ്യതയിലാണ് അയാള്‍ നില്ക്കു ന്നത്.
  
അയാള്‍ സ്വയം പരിചയപ്പെടുത്തി- എന്റെ പേര് ഗോപീകൃഷ്ണന്‍. എറണാകുളം ജില്ലയിലെ ഏതോ ഗ്രാമത്തിന്റെ പേരാണ് അയാള്‍ പറഞ്ഞത്. പത്താംക്ലാസ് കഴിഞ്ഞപ്പോഴാണ് സിനിമാക്കമ്പം അസ്ഥിയില്‍ പിടിക്കുന്നത്. താന്‍ സിനിമയില്‍ രക്ഷപ്പെടുമെന്നും ഭാവിയില്‍ ഒരു ജയന്റെ വിടവെങ്കിലും നികത്താനാകുമെന്നും  കൂട്ടുകാരൊക്കെ പറഞ്ഞപ്പോള്‍ ഗോപീകൃഷ്ണന്‍ വീട്ടില്ച്ചെലന്ന്‍ നിലക്കണ്ണാടിയുടെ മുന്നില്നിനന്നു. അതെ, തന്റെ നിയോഗം ഇനി സിനിമ തന്നെ. അയാള്‍ ഒരു ഉള്വിതളിപോലെ നെഞ്ചില്‍ കൈവച്ച് ആക്രോശിച്ചു, ശരിയാണ്, സിനിമ എനിക്കുവേണ്ടി അങ്ങകലെ കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ കാത്തിരിക്കുകയാണ്.  അമ്മയുടേയും പ്രായമായ മൂന്നു സഹോദരിമാരുടേയും മുന്നില്‍  ഗോപീകൃഷ്ണന്‍ ആത്മവിശ്വാസത്തിന്റെ കെട്ടഴിച്ചുവച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായ മകനെ അമ്മയും പെങ്ങന്മാരും വിശ്വസിച്ചു. അയാള്‍ കോടമ്പാക്കത്തിന്റെ വിരിമാറിലേയ്ക്ക് വണ്ടികയറി. 

പല പോസിലുള്ള കുറേ ഫോട്ടോകള്‍ അടങ്ങുന്ന ആല്ബംെ ഗോപീകൃഷ്ണന്‍ എന്റെ മുന്നില്‍ വച്ചു. അയ്യായിരത്തോളം രൂപ ചിലവിട്ട് എടുത്ത പോര്‍ട്ട്‌ഫോളിയോ. ചിത്രങ്ങള്‍ കണ്ടാല്‍ ആരും മാറിനില്ക്ക്  എന്ന് പറയരുതല്ലോ. എനിക്ക് ഗോപീകൃഷ്ണനിലുള്ള വിശ്വാസം ബലപ്പെട്ടു. അയാള്‍ സിനിമയില്‍ എന്തെങ്കിലും ആകാതിരിക്കില്ല- എന്റെ മനസ്സ് പറഞ്ഞു. കോടമ്പാക്കത്ത് പുതിയ സന്ദര്‍ശകനായതിനാല്‍ ചില സംവിധായകരുടെ ഫോണ്‍ നമ്പരുകളും വിലാസവുമൊക്കെ കൊടുത്താണ് ഞാന്‍ യാത്രയാക്കിയത്. ഗേറ്റ് കടന്നുപോകുമ്പോള്‍ ഞാന്‍ ആലോചിച്ചു- ഇയാള്‍ കോടമ്പാക്കത്തിന്റെ ഏതുതരം ദുരന്തത്തിലാണ് പെടാന്‍ പോകുന്നത്? 

മാസങ്ങള്‍ അഞ്ചാറു കഴിഞ്ഞു. സ്വാഭാവികമായി ഗോപീകൃഷ്ണന്‍ എന്റെ ചിന്താമണ്ഡലത്തിലെ സുനാമിയില്‍ അല്ലെങ്കില്‍ ഉരുള്പൊിട്ടലില്‍ ഒലിച്ചുപോയിരുന്നു. വടപളനിക്കു സമീപമുള്ള ഒരു ബസ്റ്റോപ്പില്‍ വച്ചാണ് ഞാന്‍ രണ്ടാമത് ഗോപീകൃഷ്ണനെ കാണുന്നത്. അയാള്‍ ആകെ പരവശനായിരിക്കുന്നു. ഭക്ഷണക്കുറവുകാരണം കണ്ണുകള്‍ കുഴിഞ്ഞിരിക്കുന്നു. ആല്ബആത്തില്‍ കണ്ട ഗോപീകൃഷ്ണനല്ല എന്റെ മുന്നില്‍ നില്കുുക ന്നത്. പ്രേതബാധയേറ്റ വെളിച്ചപ്പാടിനെപ്പോലെ. ചോദ്യങ്ങളൊന്നും ചോദിക്കാനാവാതെ ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കിനിന്നു. ഗോപീകൃഷ്ണന്‍ പറഞ്ഞു- സേര്‍, കോടമ്പാക്കത്തെ പല പ്രമുഖ സംവിധായകരേയും പലതവണ നേരില്‍ കണ്ടു. ആല്ബംപ കാണിച്ചു. അവര്ക്കെ ല്ലാം എന്നെ ഇഷ്ടപ്പെട്ടു. പക്ഷേ ചാന്സു‍ മാത്രം കിട്ടിയില്ല. 

അയാള്ക്ക്  നേരിട്ട അനുഭവങ്ങള്‍  അയാള്‍ ഒരു സ്വപ്നാടകനെപ്പോലെ പറഞ്ഞു. സേതുമാധവന്‍, ഹരിഹരന്‍, ശശികുമാര്‍, എ ബി രാജ്, ചന്ദ്രകുമാര്‍ എന്തിനു കെ എസ് ഗോപാലകൃഷ്ണനെ വരെ കണ്ടു. വിളിക്കാമെന്നു പറഞ്ഞ് യാത്രയാക്കിയതല്ലാതെ ആരും വിളിച്ചില്ല. ഒരു നേരത്തെ ആഹാരത്തിനു വേണ്ടിയുള്ള തത്രപ്പാടിലായിരുന്നു ഞാന്‍ കാണുമ്പോള്‍ ഗോപീകൃഷ്ണന്‍. സംവിധായകന്‍ ശശികുമാര്‍ ഏതോ ചിത്രത്തില്‍ ചാന്സ്ന കൊടുത്തു. പ്രേനസീറിന്റെ വീട്ടില്‍ ചായകൊടുക്കുന്ന പയ്യനായി. പക്ഷേ ചിത്രം വപ്പോള്‍ ആ സീന്‍ എങ്ങോ ചിതറിപ്പോയിരുന്നു.  

രണ്ടുമൂന്നു മാസങ്ങള്ക്ക്  ശേഷം ഞാന്‍ ഗോപീകൃഷ്ണനെ കാണുന്നത് കോടമ്പാക്കത്തെ ട്രസ്റ്റുപുരത്തുള്ള രാമചന്ദ്ര ഭവനിലാണ്. മലയാളി നടത്തുന്ന ആ ഹോട്ടലില്‍ അയാള്‍ കല്ലില്‍ അരി അരയ്ക്കുകയാണ്. അന്ന് ഗ്രൈന്ഡ്റും മിക്‌സിയുമൊന്നും സര്വ‍സാധാരണമായിട്ടില്ല. എന്നെ ഗോപീകൃഷ്ണന്‍ ശ്രദ്ധിച്ചില്ലെങ്കിലും എനിക്ക് ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ധര്മ്മടസങ്കടങ്ങളുടെ തുരുത്തിലായി. അയാളുടെ വിധവയായ അമ്മയും പ്രായപൂര്ത്തി യായ സഹോദരിമാരും ഏതവസ്ഥയിലായിരിക്കും എാണ് ഞാന്‍ ചിന്തിച്ചത്. 

കോടമ്പാക്കം തന്റെ ഉപജീവനത്തറയാക്കിമാറ്റാന്‍ ശ്രമിച്ച ഗോപീകൃഷ്ണനെ പിന്നീട് കാണുന്നത് മറ്റൊരു രംഗത്താണ്. അയാള്‍ പവര്ഹൗ്സിനു സമീപം ലോട്ടറി ടിക്കറ്റ് വ്യാപാരം ആരംഭിച്ചു. പച്ചയും മഞ്ഞയും കലര്‍ന്ന തുണികൊണ്ടു കെട്ടിയ കുടക്കീഴിലെ ഒരു പെട്ടിക്കട. അതില്‍ പല നിറങ്ങളിലുള്ള ലോട്ടറി ടിക്കറ്റുകള്‍ നിരത്തിവച്ചിരിക്കുന്നു. അന്ന്‍ തമിഴ്‌നാട്ടില്‍ കോടികള് കൊയ്യുന്ന കച്ചവടമായിരുന്നു ലോട്ടറി. തമിഴകത്ത് അന്യസംസ്ഥാനലോട്ടറികള്‍ സാധാരണക്കാരില്‍ നാശം വിതറിയ കാലം. ഗോപീകൃഷ്ണനെപ്പോലുള്ള ചെറുകിട ഏജന്റന്മാരുടെ സഹായത്തോടെ സാന്റിയാഗോ മാര്‍ട്ടിനെപ്പോലുള്ള വമ്പന്‍ ലോട്ടറി രാജാക്കന്മാരുടെ കച്ചവടം പൊടിപൊടിച്ചു. രണ്ടുവര്ഷോത്തിനകം ഗോപീകൃഷ്ണന്റെ വേഷത്തിലും ഭാവത്തിലും പരിണാമമുണ്ടായി. അയാളുടെ താടി നീണ്ടു. വസ്ത്രം കാവിയായി. നെറ്റിയില്‍ സമൃദ്ധമായി ഭസ്മം വാരിപ്പൂശിയിരിക്കുന്നു. ചുരുക്കത്തില്‍ ഒരു സന്യാസിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ആ വേഷം എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ സന്യാസിയുടേതല്ലാത്ത ഒരസംതൃപ്തി ഗോപീകൃഷ്ണന്റെ മുഖത്ത് കാണാമായിരുന്നു. 

കച്ചവടം കുറഞ്ഞ ഒരുച്ചനേരത്ത് ഞാന്‍ ഗോപീകൃഷ്ണന്റെ കുടക്കീഴിലെത്തി. ആല്ബതവുമായി വര്ഷവങ്ങള്ക്ക്േ മുമ്പ് എന്നെത്തേത്തടി വന്ന അന്നു മുതല്‍ അയാള്ക്ക്  എന്നോട് ഒരടുപ്പമുണ്ടായിരുന്നു. ജീവിതത്തിലെ നിറഭേദങ്ങളെക്കുറിച്ച് അയാള്‍ ആത്മഗതംപോലെ പറഞ്ഞു. ആല്ബം് വാടകമുറിയിലെ പെട്ടിയില്‍ സൂക്ഷിച്ചശേഷം നിരവധി ദിവസങ്ങള്‍ പട്ടിണി കിടന്നു. ലോട്ടറിക്കച്ചവടം ആരംഭിച്ച ശേഷമാണ് അയാള്ക്ക്  ജീവന്‍ വച്ചത്. കച്ചവടത്തില്നി്ന്ന് ആവശ്യംപോലെ പണം വന്നു. വീടുപുതുക്കി. സഹോദരിമാരുടെ വിവാഹം നടത്തി. അമ്മയ്ക്ക് ആവശ്യമായ ചികിത്സ നല്കിി. പക്ഷേ വയസ്സ് നാല്പ്പാതിലേറെയായിട്ടും ഗോപീകൃഷ്ണനു മാത്രം ജീവിക്കാന്‍ സമയം കിട്ടിയില്ല. അതിനുമുമ്പ് തമിഴ്‌നാട്ടില്‍ ലോട്ടറിനിരോധനം വന്നു. പാവപ്പെട്ട കൂലിവേലക്കാരുടെ തുച്ഛമായ വരുമാനം അടിച്ചുമാറ്റി അവരെ പട്ടിണിക്കിടുന്ന ഒറ്റ നമ്പര്‍ ഉള്പ്പെനടെയുള്ള ലോട്ടറികളെല്ലാം നിരോധിച്ചുകൊണ്ട് സംസ്ഥാനസര്ക്കാകര്‍ ഉത്തരവായി. ആരെങ്കിലും ലോട്ടറി വില്പ്പതന നടത്തിയാല്‍ വര്ഷറങ്ങളോളം തടവു ലഭിക്കുന്ന നിയമവും പ്രാബല്യത്തിലായി. 
 
അതിനുശേഷം ഗോപീകൃഷ്ണനെ പലപാടു ഞാന്‍ അന്വേഷിച്ചു. കണ്ടെത്താനായില്ല. അയാളുടെ സുഹൃത്തെന്നു പറയാവുന്ന ഒരാളോട് ചോദിച്ചു. ഹരിദ്വാറിലേയ്ക്ക് പോകുന്നെന്ന് ഗോപീകൃഷ്ണന്‍ പറഞ്ഞതായി അയാള്‍ അറിയിച്ചു. ഗോപീകൃഷ്ണന്റെ വിയോഗം കോടമ്പാക്കത്തെ ഉലച്ചില്ല. കോടമ്പാക്കമെന്ന യക്ഷി കറുത്ത, ആര്ത്തിംയുള്ള കണ്ണുകളുമായി വീണ്ടും മദ്രാസ് സെന്ട്ര്ല്‍ സ്റ്റേഷനിലേയ്ക്ക് നോക്കിയിരുന്നു- ഇനിയും വരാനുള്ള ഗോപീകൃഷ്ണന്മാരെ പ്രതീക്ഷിച്ച്.