Skip to main content

ധാക്ക: യുദ്ധക്കുറ്റത്തില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളുടെ വിചാരണ ആരംഭിച്ചതോടെ ബംഗ്ലാദേശില്‍ വ്യാപകമായ സംഘര്‍ഷം രൂക്ഷമാകുന്നു. ജമാഅത്തെ ഇസ്ലാമി ഉപാധ്യക്ഷന്‍ ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെ പ്രത്യേക ട്രൈബ്യൂണല്‍ കഴിഞ്ഞ ദിവസം വധശിക്ഷയ്ക്ക് വിധിച്ചതോടെ ആരംഭിച്ച കലാപത്തില്‍  വ്യാഴാഴ്ച 35 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 23 പേരും പോലീസ് വെടിവെപ്പിലാണ് മരിച്ചത്. ഇതോടെ രണ്ടു ദിവസത്തിനകം കൊല്ലപ്പെട്ടവരുടെ എണ്ണം 52 ആയി.

 

1971ലെ വിമോചന  യുദ്ധത്തില്‍  പാക് പക്ഷത്തു നിന്ന ജമാഅത്ത് നേതാക്കള്‍ക്കെതിരെ വിവധ കുറ്റങ്ങളില്‍ ട്രിബ്യൂണലില്‍ വിചാരണ നടക്കുകയാണ്. ജമാഅത്തിന്റെ മൂന്നു ഉന്നത നേതാക്കള്‍ ഇതിനകം ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. യുദ്ധ ക്കുറ്റങ്ങളില്‍ ഏര്‍പ്പെട്ട സംഘടനകളെ നിരോധിക്കാന്‍ സര്‍ക്കാരിനു അധികാരം നല്‍കുന്ന ബില്‍ പാര്‍ലിമെന്റ് പാസ്സാക്കിയതോടെ ജമാഅത്തെ ഇസ്ലാമി നിരോധന ഭീഷണിയും നേരിടുന്നുണ്ട്.

 

മുപ്പത് ലക്ഷത്തോളം ആളുകള്‍ കൊല്ലപ്പെട്ടതായും ആയിരക്കണക്കിന് സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായും കണക്കാപ്പെടുന്ന വിമോചനയുദ്ധത്തിലെ കുറ്റകൃത്യങ്ങള്‍ വിചാരണചെയ്യാന്‍ 2010-ല്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് പ്രത്യേക ട്രൈബ്യൂണലിന് രൂപം നല്‍കിയത്. പാകിസ്ഥാനില്‍ നിന്നു സ്വാതന്ത്ര്യം എന്ന ആവശ്യത്തോട്  ജമാഅത്തെ ഇസ്ലാമി  അനുകൂലിച്ചിരുന്നില്ല.