അദ്ധ്യായം 16: ശുഭപന്തുവരാളി
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവപ്രസാദ് രമേഷിന്റെ വീട്ടില്‍ ക്ലാസ്സിനെത്തുന്നത്. അതും രമേഷ് വളിച്ച് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് . രമേഷിന്റെ പൊട്ടിയ തോളെല്ല് ഇപ്പോഴും ശരിയായിട്ടില്ല. അവിടേക്ക് പോകുന്നത് ശിവപ്രസാദ് ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു.