Skip to main content
കശ്മീര്‍

Jammu-Kashmiജമ്മുകാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്നുണ്ടായ ഹിമപാതത്തില്‍ രണ്ട് ജവാന്മാരടക്കം 11 പേര്‍ മരിച്ചു. 150-ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു. നൂറിലേറെപ്പേരെ മാറ്റിപ്പാര്‍പ്പിച്ചു. പോലീസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ ഇവിടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

ലഡാക്കിൽ കാർഗിൽ സെക്ടറിലെ ക്യാമ്പ് ഹിമപാതത്തിൽ തകർന്ന്‍ 82 ഫീൽഡ് റെജിമെന്റിലെ നായിക് വിജയ് പ്രസാദ്, ധർമീന്ദർ സിംഗ് എന്നീ ജവാന്മാരാണ് മരിച്ചത്. കാര്‍ഗിലിലെ കക്‌സറില്‍ കരിങ്കല്‍ ക്വാറിയില്‍ മൂന്ന് തൊഴിലാളികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

 

കനത്ത മഞ്ഞുവീഴ്ച താഴ്വരയിലാകെ ജനജീവിതം സ്തംഭിപ്പിച്ചു. തുടർച്ചയായ നാലാം ദിവസവും ജമ്മു-ശ്രീനഗർദേശീയ പാത അടച്ചിട്ടു. താഴ്വരയില്‍ റോഡ് ഗതാഗതവും വാര്‍ത്താവിനിമയ ബന്ധവും തടസ്സപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കുന്നില്ല. ഹിമപാതത്തില്‍ കുടുങ്ങിയവരെയും പരിക്കേറ്റവരെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ഹെലികോപ്റ്റര്‍ സര്‍വീസ് ഏര്‍പ്പെടുത്തി.