സ്വകാര്യകമ്പനികള്‍ക്ക് അനുവദിച്ച 41 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 1993-2009 കാലത്തെ ലൈസന്‍സുകളാണ് റദ്ദാക്കുക.
അനുമതി ലഭിച്ചവര്‍ക്ക് രേഖകള്‍ ഹാജരാക്കാന്‍ ആറ് ആഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. രേഖകള്‍ ഹാജരാക്കത്തവരുടെ ഖനനാനുമതി റദ്ദാക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട ഒരു കേസില്‍ വാദം തുടരുന്നതിനിടെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. 195 കല്‍ക്കരി പാടങ്ങളാണ് ഈ കാലയളവില്‍ അനുവദിച്ചത്.
ഇടപാടുമായി ബന്ധപ്പെട്ട തദ്സ്ഥിതി റിപ്പോര്‍ട്ട് സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ചു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കല്‍ക്കരി മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്ന കാലത്ത് ലൈസന്‍സ് അനുവദിച്ചതുമായി ബന്ധപ്പെട്ട ആറു കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായതായി സി.ബി.ഐ വ്യക്തമാക്കി.