Skip to main content
ന്യൂഡല്‍ഹി

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് കൊലക്കുറ്റത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. സജ്ജനോട് വിചാരണ നേരിടാനും ജസ്റ്റീസ് ആർ.എം.ലോധ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. കലാപം, കൊലപാതകം, കൊള്ള എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയത്.

 

1984-ല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതിനെ തുടര്‍ന്നാണ് സിഖ് വിരുദ്ധ കലാപം ഉണ്ടായത്. മൂവായിരത്തിലേറെ സിക്കുകാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൊലീസിന്റെ സഹായത്തോടെയാണ് കലാപം നടന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്ന് കോണ്‍ഗ്രസ്സ് എം.പിയായിരുന്ന സജ്ജന്‍ കുമാര്‍ പൊലീസുമായി ചേര്‍ന്നു ഗൂഢാലോചന നടത്തിയെന്നാണ് സി.ബി.ഐ കേസ്. സിഖുകാരെ ആക്രമിക്കാനും വധിക്കാനും പ്രേരിപ്പിച്ചു ജനക്കൂട്ടത്തെ ഇളക്കിവിട്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.

Tags