Skip to main content

കൊവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണിന് ശേഷം സര്‍വീസ് പുനഃരാരംഭിക്കുന്ന കൊച്ചി മെട്രോ യാത്രാനിരക്കുകളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 60 രൂപയ്ക്ക് പകരം ഇനി 50 രൂപയാകും മെട്രോയിലെ പരമാവധി ചാര്‍ജ്. കൊച്ചി മെട്രോ വണ്‍ കാര്‍ഡ് ഉടമകള്‍ക്ക് പത്ത് ശതമാനം ഡിസ്‌കൗണ്ടുണ്ടാകും. 

അവധി ദിന വാരാന്ത്യ പാസ്സുകള്‍ക്കും 15 മുതല്‍ 30 രൂപവരെ ഇളവ് നല്‍കും. പുതുക്കിയ നിരക്കുകള്‍ പ്രകാരം ടിക്കറ്റെടുത്ത് ആദ്യ 5 സ്റ്റേഷനുകള്‍ക്ക് 20 രൂപയും തുടര്‍ന്നുള്ള 12 സ്റ്റേഷന്‍ വരെ 30 രൂപയും പിന്നീടുള്ള 12 സ്റ്റേഷന്‍ വരെ 50 രൂപയുമാകും പരമാവധി നിരക്ക്.

Tags
Ad Image