Skip to main content

Lissie Metro Station

ലിസി മെട്രോ സ്‌റ്റേഷന്റെ പേരുമാറുന്നു. ടൗണ്‍ഹാള്‍ മെട്രോസ്‌റ്റേഷന്‍ എന്നാണ് പുതിയ പേര്. ഇതിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. പുതിയ പേര് ശനിയാഴ്ച മുതല്‍ പ്രാബല്ല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റ് സ്റ്റേഷന്‍ പേരുകളുമായി യോജിക്കുന്ന പേര് നിലയിലാണ് പുനര്‍നാമകരണം. 

ഭൂമിശാസ്ത്രപരമായി സ്റ്റേഷന് ഏറ്റവും അനുയോജ്യമായ പേരാണിതെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എം.ഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇതിനെ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചത്. 

നാളെ മുതലുള്ള അനൗണ്‍സ്‌മെന്റുകളിലും ട്രെയിനിനുള്ളിലെ മാപ്പിലും പുതിയ പേര് ഉപയോഗിക്കും.

 

Tags
Ad Image