Skip to main content
Kochi

suresh gopi- metro

ബി.ജെ.പി രാജ്യസഭാംഗമായ സുരേഷ് ഗോപിയെ ബ്രാന്റ് അംബാസിഡര്‍ ആക്കിയത് വിവാദമായതോടെ തീരുമാനം പിന്‍വലിച്ച് കൊച്ചി മെട്രോ. സുരേഷ് ഗോപിയെ ബ്രാന്റ് അംബാസിഡറാക്കിയ നടപടി മണിക്കൂറുകള്‍ക്കുള്ളിലാണ് കെ.എം.ആര്‍.എല്‍ തിരുത്തി പത്രക്കുറിപ്പിറക്കിയത്.സുരേഷ് ഗോപി ഒദ്യോഗിക ബ്രാന്റ് അംബാസിഡര്‍ അല്ലെന്നും മെട്രോയുടെ ജനോപകാര പദ്ധതികളുടെ ഭാഗമായി സഹകരിപ്പിക്കാന്‍ മാത്രമാണ് ശ്രമിച്ചതെന്നും അധികൃതര്‍ അറിയിച്ചു.

 

മെട്രോ യാത്രക്കാരുടെ വിവര ശേഖരണത്തിനുള്ള പരിപാടിയുടെ ഉദ്ഘാടനത്തിന് സുരേഷ് ഗോപി എത്തിയപ്പോഴാണ് വിവാദമായ പ്രഖ്യാപനം നടന്നത്. പരിപാടിയുടെ അധ്യക്ഷനായ കെ.എം.ആര്‍.എല്‍ എംഡി മുഹമ്മദ് ഹനീഷ്, മെട്രോയുടെ ബ്രാന്റ് അംബാസിഡര്‍ ആകണമെന്ന് സുരേഷ് ഗോപിയോട് ആഭ്യര്‍ത്ഥിച്ചു. ഉദ്ഘാടന പ്രസംഗത്തില്‍ മെട്രോയുടെ ആവശ്യം സുരേഷ്ഗോപി അംഗീകരിക്കുകയും ചെയ്തു.

 

ഇതിന് പിന്നാലെ ബി.ജെ.പി രാജ്യസഭാംഗത്തെ കൊച്ചി മെട്രോ ബ്രാന്റ് അംബാസിഡര്‍ ആക്കിയ സംഭവം വലിയ ചര്‍ച്ചയാവുകയും വിമര്‍ശനങ്ങളുയരുകയും ചെയ്തു. തുടര്‍ന്നാണ് കെ.എം.ആര്‍.എല്‍ തീരുമാനം മാറ്റിയത്.

 

 

Tags
Ad Image