Skip to main content
Thiruvananthapuram

amit-shah-narendra-modi

കൂടുതല്‍ ദേശീയ നേതാക്കളെ കേരളത്തിലെത്തിച്ച് ശബരിമല സമരം ശക്തമാക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് പുറമേ നിരവധി കേന്ദ്രമന്ത്രിമാരും മുതിര്‍ന്ന നേതാക്കളും വരും ദിവസങ്ങളില്‍ സംസ്ഥാനത്തെത്തും.

 

പ്രധാനമന്ത്രി നരേന്ദ്രമോഡി 15, 27 തീയതികളിലാണ് കേരളത്തിലെത്തുക. കൊല്ലം, പത്തംതിട്ട, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കുന്ന മോഡി, സര്‍ക്കാര്‍ പരിപാടികളിലും പങ്കെടുക്കും. അടുത്തമാസം അമിത് ഷായും കേരളത്തിലെത്തും.

 

ശബരിമല യുവതീപ്രവേശത്തില്‍ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രക്ഷോഭം ശക്തമാക്കാന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ആര്‍എസ്എസ്- ബിജെപി നേതൃയോഗം തീരുമാനമെടുത്തിരുന്നു.