Skip to main content

Modi-Kerala flood

കേരളത്തിലെ പ്രളയം നേരിടുന്നതിനായി 500 കോടി രൂപയുടെ ഇടക്കാല ആശ്വാസം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കൊച്ചിയില്‍ നാവിക ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പ്രഖ്യാപനം. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

തുടര്‍ന്ന് എറണാകുളം തൃശൂര്‍ ജില്ലകളിലെ പ്രളയബാധിത മേഖലകളില്‍ അദ്ദേഹം വ്യോമ നിരീക്ഷണം നടത്തി. ഗവര്‍ണര്‍, മുഖ്യമന്ത്രി, അല്‍ഫോന്‍സ് കണ്ണന്താനം എന്നിവര്‍ മോഡിയോടൊപ്പമുണ്ടായിരുന്നു. ആദ്യം പത്തനംതിട്ട ആലപ്പുഴ മേഖലകളില്‍ നിരീക്ഷണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അതിന് സാധിച്ചിരുന്നില്ല.