പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ആക്രമണത്തിനുത്തരവാദികളായവര്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കും. അതിനായി സൈനികര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സൈനികരുടെ വീരമൃത്യു വെറുതെയാവില്ലെന്നും ജനങ്ങളുടെ വികാരം മനസിലാക്കുന്നുവെന്നും മോഡി പറഞ്ഞു. മഹാരാഷ്ട്രയിലെ യാവത്മാലില്‍ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
അതിനിടെ ഇന്ത്യന്‍ നടപടികള്‍ക്ക് പിന്തുണയുമായി അമേരിക്ക രംഗത്തെത്തി. സ്വയം പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അവകാശത്തെ പിന്തുണയ്ക്കുന്നതായി അമേരിക്ക പറഞ്ഞു. യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോട് ഇക്കാര്യം വ്യക്തമാക്കിയത്. ചേവേര്‍ ആക്രമണത്തില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ച സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബോള്‍ട്ടന്‍ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.