Skip to main content
Srinagar

kashmir-attack

ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ ഭീകരാക്രമണം. സി.ആര്‍.പി.എഫിന്റെ കരംനഗറിലുള്ള ക്യാമ്പിന് നേരെ പുലര്‍ച്ചെ 4.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. ഒരു സൈനികന് പരുക്കേറ്റിട്ടുണ്ട്. ക്യാമ്പില്‍ കയറാന്‍ ശ്രമിച്ച ഭീകരരുമായി സൈന്യം ഏറ്റുമുട്ടല്‍ തുടരുകയാണ്.

 

ശനിയാഴ്ച ജമ്മുവിലെ സുന്‍ജുവാന്‍ കരസേന ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ ഒമ്പത് സൈനകര്‍ കൊല്ലപ്പെട്ടിരുന്നു. ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പടെ 10 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഒരു ആണ്‍കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. സൈനികക്യാമ്പില്‍ അതിക്രമിച്ചുകയറിയ 3 ഭീകരരെയും വധിച്ചതായി സൈന്യം അറിയിച്ചു