രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ടപതി പ്രണബ് മുഖര്‍ജി വെള്ളിയാഴ്ച കേരളത്തിലെത്തും. വൈകിട്ട് 6.30ന് വ്യോമസേന വിമാനത്താവളത്തിലെത്തുന്ന രാഷ്ടപതി 7.30ന് തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിക്കും. കൂടാതെ കാസര്‍കോട്ടുള്ള കേന്ദ്രസര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലും അദ്ദേഹം പങ്കെടുക്കും.
ശേഷം രാജ്ഭവനില്‍ തങ്ങുന്ന പ്രണബ് മുഖര്‍ജി ശനിയാഴ്ച രാവിലെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തുന്നുണ്ട്. അതിനുശേഷം 10.45-ന് തിരുച്ചിറപ്പള്ളി എന്‍.ഐ.ടിയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയോടെ അദ്ദേഹം ഡല്‍ഹിക്ക് തിരിക്കും.