Skip to main content
ന്യൂഡൽഹി

 

പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള കസ്തൂരിരംഗൻ, ഗാഡ്ഗിൽ റിപ്പോർട്ടുകൾ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറുമായി ചൊവാഴ്ച ചർച്ച നടത്തുമെന്ന് ധനകാര്യമന്ത്രി കെ.എം.മാണി. പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ ജനകീയ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുകയെന്നും ഗാഡ്ഗിൽ, കസ്തൂരി രംഗന്‍, ഗാഡ്ഗിൽ  റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിനുമുമ്പ് എല്ലാവരുടെയും അഭിപ്രായം തേടുമെന്നും തിങ്കളാഴ്ച പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ അറിയിച്ചിരുന്നു.

 

ആറുമാസത്തിനകം ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുമെന്നും ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിച്ചും അവരുടെ ജീവനോപാധികള്‍ക്ക് കോട്ടം വരുത്താതെയുമാണ് പരിസ്ഥിതി സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ തമ്മിലും കേരളത്തില്‍ തയാറാക്കിയ ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലും നിരവധി പൊരുത്തക്കേടുകളുണ്ട്. വിദഗ്ദ സമിതി അംഗങ്ങള്‍ തമ്മില്‍ പോലും ഏകാഭിപ്രായത്തിലത്തൊന്‍ സാധിക്കാത്ത റിപ്പോര്‍ട്ടുകളുടെ കാര്യത്തില്‍ ആലോചിച്ച് ഒരു തീരുമാനത്തിലെത്തുമെന്നും പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

Tags