Skip to main content
തിരുവനന്തപുരം

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ ഉള്‍പ്പെടുന്ന കേരളത്തിലെ 123 വില്ലേജുകളിലെ പരിസ്ഥിതി ലോല മേഖലയുടെ അന്തിമ ഭൂപടം മേയ് 15-ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വിദഗ്ദ്ധ സമിതി അദ്ധ്യക്ഷന്‍ ഉമ്മന്‍ വി. ഉമ്മന്‍. ഭൂപടം നാളെ പൂര്‍ത്തിയാകുമെന്നും ഭൂപടം തയ്യാറാക്കുന്ന സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ചെയര്‍മാന്‍ കൂടിയായ അദ്ദേഹം അറിയിച്ചു. അന്തിമ ഭൂപടം മെയ് 15-ന് പ്രസിദ്ധീകരിക്കുന്നതോടെ പരാതികള്‍ ഇല്ലാതാകുമെന്ന് ഉമ്മന്‍ വി. ഉമ്മന്‍ അവകാശപ്പെട്ടു. ഇതിന് ശേഷം പരാതികള്‍ ഉണ്ടെങ്കില്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തെയാണ് അറിയിക്കേണ്ടതെന്നും പരാതിയില്‍ അന്തിമ തീരുമാനം മന്ത്രാലയമായിരിക്കും സ്വീകരിക്കുകയെന്നും അദ്ദേഹം അറിയിച്ചു.

Tags