കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇറക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. എന്നാല്‍, അന്തിമ വിജ്ഞാപനം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമേ ഇറക്കാവൂ എന്ന്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തോട് കമ്മീഷന്റെ നിര്‍ദ്ദേശിച്ചു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ കേരളം നിര്‍ദ്ദേശിച്ച ഭേദഗതികള്‍ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം ഇറക്കാന്‍ കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് പരിസ്ഥിതിലോല പ്രദേശങ്ങളുടെ പരിധി 9994.7 ചതുരശ്ര കിലോമീറ്ററായി കുറയും. സംസ്ഥാന സർക്കാർ നിയോഗിച്ച ഉമ്മൻ വി.ഉമ്മൻ കമ്മിറ്റിയുടെ ശുപാര്‍ശയ്ക്ക് അനുസൃതമായി ജനവാസ മേഖലകളുടേയും കൃഷിയിടങ്ങളുടേയും അതിർത്തി പുനർനിർണയിക്കുകയും ചെയ്യും.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ കഴിഞ്ഞ വ്യാഴാഴ്ച പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്ക് നല്‍കുകയായിരുന്നു. തീരുമാനം എടുത്തത് തെരഞ്ഞെടുപ്പിന് മുന്‍പാണെന്നും അതിനാല്‍ വിജ്ഞാപനം പുറത്തിറക്കാന്‍ അനുവദിക്കണമെന്നായിരുന്നു സര്‍ക്കാറിന്റെ ആവശ്യം.