ഇടുക്കി
പരിസ്ഥിതി ലോലപ്രദേശം സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഇന്ന് ഹര്‍ത്താല്‍.
കേരളത്തിലെ 123 വില്ലേജുകള്‍ പരിസ്ഥിതിലോല പ്രദേശമായി നിലനിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഹരിത ട്രീബ്യൂണലിന് സത്യവാങ്മൂലം നല്‍കിയതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ നടക്കുന്നത്
.
പരിസ്ഥിതി ലോല പ്രദേശങ്ങളെ കുറിച്ച് 2013 നവംബര്‍ 13-ലെ ഉത്തരവാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഡിസംബര്‍ 20-ന് ഇറങ്ങിയ ഉത്തരവ് അസാധുവാകും. പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ ഖനനത്തിനും മണല്‍ വാരലിനുമുള്ള നിയന്ത്രണം തുടരും. പരിസ്ഥിതി ലോല പ്രദേശങ്ങള്‍ നിര്‍ണയിക്കപ്പെട്ടത് സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായം തേടിയ ശേഷമാണെന്നും കേന്ദ്രം ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്.