Skip to main content
ന്യൂഡല്‍ഹി

goldരാജ്യത്തെ സ്വര്‍ണ ഇറക്കുമതിയിലെ കടുത്തനിയന്ത്രണങ്ങള്‍ക്ക്  മാര്‍ച്ച് അവസാനത്തോടെ ഇളവുവരുത്തുമെന്ന് ധനമന്ത്രി പി ചിദംബരം. രാജ്യത്തെ സ്വര്‍ണക്കടത്ത് പ്രതിമാസം മൂന്ന് ടണ്ണോളമായി ഉയര്‍ന്നിട്ടുണ്ടെന്നും രാജ്യത്ത് ആദ്യമായാണ്‌ കള്ളക്കടത്ത്‌ ഇത്രയും വര്‍ദ്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

നികുതി ഉയര്‍ത്തിയതും റിസര്‍വ്വ്‌ ബാങ്ക്‌ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതുമാണ്‌ സ്വര്‍ണ്ണ കള്ളക്കടത്ത്‌ ഇത്രയേറെ വര്‍ദ്ധിക്കാന്‍ കാരണമായതെന്നും ധനമന്ത്രി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ അന്താരാഷ്‌ട്ര കസ്‌റ്റംസ്‌ ഡേയോടനുബന്ധിച്ചുള്ള ചടങ്ങില്‍  സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കഴിഞ്ഞവര്‍ഷംവരെ ഇന്ത്യയാണ് സ്വര്‍ണം ഏറ്റവും കൂടുതല്‍ വാങ്ങിക്കൊണ്ടിരുന്ന രാജ്യം. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ കൊല്ലം മൂന്നു തവണ ഇറക്കുമതിത്തീരുവ കൂട്ടി ഇപ്പോള്‍ തീരുവ  പത്തുശതമാനത്തിലെത്തി നില്‍ക്കുന്നു. വിപണിയില്‍ സ്വര്‍ണത്തിന്‍റെ വിലകൂടാനും നിയന്ത്രണം കാരണമായി. സ്വര്‍ണ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഈ സമ്പദ്‌വര്‍ഷം അവസാനത്തോടെ ഇളവുവരുത്താന്‍ സാധിക്കുമെന്ന് അദേഹം അറിയിച്ചു.

Tags