മുഖ്യ വിവരാവകാശ കമ്മീഷണറായി ദീപക് സന്ധു ചുമതലയേറ്റു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് ദീപക് സന്ധു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. മുഖ്യ വിവരാവകാശ കമ്മീഷണറായിരുന്ന സത്യാനന്ദ മിശ്ര വിരമിച്ച സാഹചര്യത്തിലാണ് ദീപക് സന്ധുവിന്റെ നിയമനം.
2009-ല്‍ വിവരാവകാശ കേമ്മീഷണറായി ചുമതലയെല്ക്കുന്നതിനു മുന്‍പ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ പ്രിന്‍സിപ്പല്‍ ഡയറക്റ്റര്‍ ജനറല്‍, ദൂരദര്‍ശനില്‍ വാര്‍ത്താ വിഭാഗം ഡയറക്റ്റര്‍ ജനറല്‍, എ.ഐ.ആര് ഡയറക്റ്റര്‍ ജനറല്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ നടന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
കമ്മിഷനു മുന്നില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് വളരെയധികം പ്രാധാന്യം നല്‍കുമെന്ന് ചുമതലയേറ്റശേഷം സന്ധു പറഞ്ഞു