ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുംവരെ കാവല്‍ പ്രധാനമന്ത്രിയായി മുന്‍ ജസ്റ്റിസ് മിര്‍ ഹസര്‍ ഖാന്‍ ഖോസൊയെ പ്രഖ്യാപിച്ചു. ഭരണ-പ്രതിപക്ഷകക്ഷികള്‍ തമ്മില്‍ സമവായമുണ്ടാകാത്തതിനെത്തുടര്‍ന്ന് പാര്‍ലമെന്‍ററി സമിതി നിര്‍ദേശിച്ച നാലുപേരില്‍നിന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മിര്‍ ഹസര്‍ ഖാനെ തിരഞ്ഞെടുത്തത്.
84 കാരനായ ഖാന്‍ ബലൂചിസ്താന്‍ ഹൈക്കോടതിയിലും ഫെഡറല്‍ ശരിഅത്ത് കോടതിയിലും ചീഫ് ജസ്റ്റിസ് ആയിരുന്നു. ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഗവര്‍ണറുടെ ചുമതലയും വഹിച്ചിട്ടുണ്ട്.
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ റിട്ട. ജസ്റ്റിസ് ഫക്രുദ്ദിന്‍ ജി.ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് രണ്ടുദിവസത്തെ ചര്‍ച്ചയ്ക്കുശേഷം കാവല്‍ പ്രധാനമന്ത്രിയെ പ്രഖ്യാപിച്ചത്. മെയ് 11ന് ആണ് പാകിസ്താനില്‍ പൊതുതിരഞ്ഞെടുപ്പ്.