Skip to main content
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം . പൂനെയില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 137 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്‌കോര്‍ ഇന്ത്യ 601/5. ദക്ഷിണാഫ്രിക്ക 275/10, 189/10. ഒരുദിനം ബാക്കി നില്‍ക്കെയാണ് ഇന്ത്യയുടെ ജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കി. ഉമേഷ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും മൂന്ന് വിക്കറ്റ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഉമേഷ് ടെസ്റ്റില്‍ ഒന്നാകെ ആറ് വിക്കറ്റ് വീഴ്ത്തി.മൂന്നാം ദിനം ദക്ഷിണാഫ്രിക്കയെ 275ന് പുറത്താക്കിയ ഇന്ത്യ അവരെ ഫോളോഓണ്‍ ചെയ്യിപ്പിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ 326 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്.