Skip to main content

 zinedine-zidane

സ്പാനിഷ് ക്ലബ്ബായ റയല്‍ മഡ്രിഡിന്റെ പരിശീലകന്‍ സിനദീന്‍ സിദാന്‍ സ്ഥാനമൊഴിഞ്ഞു. റയലിന്റെ തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ലീഗ്കിരീട നേട്ടത്തിന് പിന്നാലെയാണ് ഏവരെയും ഞെട്ടിക്കുന്ന തീരുമാനം സിദാനെടുത്തിരിക്കുന്നത്. അപ്രതീക്ഷിതമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു രാജി പ്രഖ്യാപനം.

 

പരിശീലകനെന്ന നിലയില്‍ ആകെ ഒന്‍പതു കിരീടങ്ങളാണ് റയലില്‍ സിദാന്‍ നേടിയത്.2016 ല്‍ റാഫ ബെനിറ്റസിന്റെ പിന്‍ഗാമിയായി റയല്‍ പരിശീലക സ്ഥാനം ഏറ്റെടുത്ത സിദാന്‍ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ക്കു പുറമെ സൂപ്പര്‍ കപ്പ്, സ്പാനിഷ് ലാലിഗ, ക്ലബ്ബ് ലോകകപ്പ് കിരീടങ്ങളും റയലിനു സമ്മാനിച്ചിട്ടുണ്ട്.149 മല്‍സരങ്ങളില്‍ റയലിനെ പരിശീലിപ്പിച്ച സിദാന്‍ 104 മല്‍സരങ്ങളില്‍ ടീമിനെ വിജയത്തിലേക്കു നയിച്ചു.  29 മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.