സണ്ണിവെയ്നിന്റെ ആദ്യ ചലച്ചിത്ര സംരംഭമായ പടവെട്ടിന്റെ ഭാഗമാവാന്‍ മഞ്ജു വാര്യരും. നിവിന്‍ പോളി നായകനാവുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നവാഗതനായ ലിജു കൃഷ്ണയാണ്.
പടവെട്ടിന്റെ ചിത്രീകരണം നവംബറില്‍ ആരംഭിച്ചിരുന്നു. അരുവി എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയയായ അതിഥി ബാലനാണ് ചിത്രത്തിലെ നായിക. ഷമ്മി തിലകന്, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം പകരും. ദീപക് ഡി മേനോന് ആണ് ഛായാഗ്രഹണം.