Sun, 02-02-2020 05:50:43 PM ;
കെയര്‍ ഓഫ് സൈറാ ഭാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന ആര്‍.ജെ ഷാനു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ വിജയ് സേതുപതി മലയാള സിനിമയിലേക്ക് വീണ്ടും എത്തുന്നു എന്ന് സൂചന. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മഞ്ജു വാര്യര്‍, ബിജു മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുക.
മലയാളം തമിഴ് ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും എന്നും പറയപ്പെടുന്നു.
ജയറാം ചിത്രമായ 'മാര്‍ക്കോണി മത്തായി'യാണ് വിജയ് സേതുപതി ആദ്യമായി അഭിനയിച്ച മലയാള ചിത്രം.