വൈദികനായി മമ്മൂട്ടി: നായിക മഞ്ജു വാര്യര്‍: ദ പ്രീസ്റ്റിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്

Glint Desk
Sun, 12-01-2020 11:38:05 AM ;

മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ടു. മമ്മൂട്ടി തന്നെയാണ് ചിത്രം ആരാധകരുമായി പങ്ക് വച്ചത്. മഞ്ജു വാര്യര്‍ ആണ് നായികാ വേഷം ചെയ്യുന്നത്. ഇതാദ്യമായാണ് മമ്മൂട്ടിയും മഞ്ജുവും ഒന്നിക്കുന്നത്. നിഖില വിമലാണ് മറ്റൊരു പ്രധാനവേഷം കൈകാര്യം ചെയ്യുന്നത്.

ശ്രീനാഥ് ഭാസി, ബേബി മോണിക്ക, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

ആന്റോ ജോസഫ്, ബി.ഉണ്ണികൃഷ്ണന്‍, വി.എന്‍.ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 

 

Tags: