സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങിനെ നിര്‍ത്തുമെന്ന് എം.എം മണി

Glint Desk
Sat, 05-02-2022 10:48:45 AM ;

പാര്‍ട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി സി.പി.എം സംസ്ഥാന സമിതിയംഗം എം.എം മണി. റിസര്‍വേഷന്‍ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തുമെന്ന് അദ്ദേഹം ചോദിച്ചു. ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന്‍ എം.എല്‍.എ ആയി ഞെളിഞ്ഞ് നടന്നത്. എസ്.സി വിഭാഗത്തില്‍ പെട്ട ആളായത് കൊണ്ടാണ് സ്ഥാനാര്‍ഥി ആക്കിയത്. വാര്‍ത്താ സമ്മേളനം നടത്തി പാര്‍ട്ടിക്കെതിരേ പറഞ്ഞാല്‍ കൂടുതല്‍ കാര്യങ്ങള്‍ മീറ്റിംഗ് നടത്തി പറയേണ്ടി വരുമെന്ന മുന്നറിയിപ്പും എം.എം മണി നല്‍കി.

Tags: