കള്ളവോട്ട് ആരോപണത്തില്‍ വെട്ടിലായി ചെന്നിത്തല; കോണ്‍ഗ്രസുകാരെന്ന് കുമാരിയും കുടുംബവും

Glint desk
Wed, 17-03-2021 06:18:38 PM ;

നിയമസഭയിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചേര്‍ത്തെന്ന ആരോപണത്തില്‍ വെട്ടിലായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് ജില്ലയിലെ ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന 61 വയസ്സുകാരിയുടെ പേര് അഞ്ചിടത്ത് ഒരേ ഫോട്ടോയും പേരും വിലാസവുമായി പട്ടികയിലുണ്ട്. ഇവര്‍ക്ക് 5 വോട്ടര്‍ കാര്‍ഡുകളും വിതരണം ചെയ്തതായി കാണുന്നുവെന്നായിരുന്നു രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ തെളിവ് നിരത്തി പറഞ്ഞത്.

ചെന്നിത്തലയുടെ വാര്‍ത്താസമ്മേളത്തിന് തൊട്ടുപിന്നാലെ തങ്ങള്‍ കോണ്‍ഗ്രസുകാരാണെന്ന വാദവുമായി കുമാരിയും കുടുംബവും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. വോട്ട് ചേര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കുമാരി.കാര്യമറിയാതെയാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണമെന്നും കുമാരിയുടെ ഭര്‍ത്താവ്. പെരിയ ഗ്രാമപഞ്ചായത്തിലെ താമസക്കാരിയാണ് കുമാരിയും ഭര്‍ത്താവ് രവീന്ദ്രനും.

Tags: