കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന്, ജോസ് കെ മാണി വിശ്വാസവഞ്ചന കാണിച്ചു രമേശ് ചെന്നിത്തല

Glint Desk
Tue, 08-09-2020 02:12:29 PM ;

കുട്ടനാട് സീറ്റ് ജോസ്ഫ് വിഭാഗത്തിന് തന്നെ നല്‍കി യു.ഡി.എഫ്. ജോസ് കെ മാണി വിഭാഗവുമായി കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണ് യു.ഡി.എഫിന്റെ പൊതുനിലപാട്. കെ.എം മാണി യു.ഡി.എഫിന്റെ മഹാനായ നേതാവാണ്. എന്നും യു.ഡി.എഫിനൊപ്പം നില്‍ക്കാനും കെ.എം മാണി ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജോസ് കെ മാണി വിശ്വാസ വഞ്ചന കാണിച്ചെന്നും മുന്നണി യോഗത്തിന് ശേഷം രമേശ് ചെന്നിത്തല പറഞ്ഞു. 

കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാം തന്നെ സ്ഥാനാര്‍ത്ഥിയെന്ന് പിജെ ജോസഫ് അറിയിച്ചു. ജോസ് കെ മാണിയോടുള്ള നിലപാട് പുനഃപരിശോധിക്കില്ലെന്ന് യു.ഡി.എഫ് യോഗം കഴിഞ്ഞിറങ്ങിയ പി.ജെ ജോസഫ് പ്രതികരിച്ചിരുന്നു. വെര്‍ച്വല്‍ യുഡിഎഫ് യോഗമാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും പിജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ നേരിട്ട് കണ്‍ഡോണ്‍മെന്റ് ഹൗസിലെത്തിയാണ് യോഗത്തില്‍ പങ്കെടുത്തത്. 

Tags: