കൂടത്തായി പരമ്പര കൊലപാതകങ്ങളെ അടിസ്ഥാനമാക്കി സിനികളും സീരിയലുകളും നിര്‍മ്മിക്കുന്നതിന് സ്റ്റേ ഇല്ല. വിഷയത്തില്‍ നിര്‍മ്മതാവ് ആന്റണി പെരുമ്പാവൂര്‍ അടക്കമുള്ളസിനിമ, സീരിയല്‍ പ്രവര്‍ത്തകര്‍ക്ക് നോട്ടീസ് അയക്കും.
കൂടത്തായില്‍ കൊല്ലപ്പെട്ട റോയ് തോമസിന്റെയും ജോളിയുടെ മക്കളാണ് സംഭവത്തെ ആസ്പദമാക്കി സിനിമയും സീരിയലും ഇറക്കുന്നതിനെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.
മോഹന്‍ലാലിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കി ആശീര്‍വാദ് സിനിമാസ് കൂടത്തായി എന്ന പേരില്‍ സിനിമ ഒരുക്കുമെന്ന് ആന്റണി പെരുമ്പാവൂര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല, ചലച്ചിത്ര നടിയും വാമോസ് മീഡിയ ഉടമകളിലൊരാളുമായ ഡിനി ഡാനിയേല്‍ ജോളി എന്ന പേരില്‍ ഇതേ ഇതിവൃത്തത്തില്‍ സിനിമയുടെ പ്രൊഡക്ഷനും ആരംഭിച്ചിരുന്നു.
അതിനിടെ ഫ്ളവേഴ്സ് ചാനല്‍ കൂടത്തായി എന്ന പേരില്‍ ചലച്ചിത്ര പരമ്പരയുടെ ആദ്യ എപ്പിസോഡ് ഇന്ന് സംപ്രേക്ഷണം ചെയ്യാനിരിക്കുകയാണ്.