Skip to main content
ന്യു ദില്ലി

computer game, Blue whale, teenage, suicide ബ്ലൂവെയില്‍ കമ്പ്യൂട്ടര്‍ ഗയിമിന്റെ ലിങ്ക് ഉടനടി ഒഴിവാക്കാന്‍ ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവര്‍ക്ക് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കേരളം, പശ്ചിമബംഗാള്‍,മുംബൈ തുടങ്ങി വിവിധ ഭാഗങ്ങളില്‍ നിന്ന് ബ്ലൂവെയില്‍ ചലഞ്ച് ഏറ്റെടുത്ത് കൗമാരക്കാര്‍ ആത്മഹത്യ ചെയതതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം അടിയന്തിരമായി നടപ്പാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

     തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത പതിനാറുകാരന്‍ ബ്ലൂവെയില്‍ ചലഞ്ച് ഏറ്റെടുക്കുകയായിരുന്നുവെന്ന് ആ കുട്ടിയുടെ അമ്മ വെളിപ്പെടുത്തി. കണ്ണൂരില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അമ്പതു ദിവസത്തേക്കുള്ള ചലഞ്ചുകള്‍ കൗമാരക്കാരെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതാണ് ഈ കമ്പ്യൂട്ടര്‍ ഗയി. അമ്പതാമത്തെ ദിവസം ഇത് ആത്മഹത്യയില്‍ കലാശിക്കും. സാമൂഹ്യ മാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെയാണ് ബ്ലൂവെയിലേക്ക് കുട്ടികളെ ക്ഷണിക്കുന്നതും ആകര്‍ഷിക്കുന്നതും.

     മനോജിന്റെ ആ്ത്മഹത്യയില്‍ ബാലാവകാശകമ്മീഷന്‍ സ്വമേധയാ കേസ്സ് രജിസ്റ്റര്‍ ചെയ്ത് ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഐ ടി സെക്രട്ടറി എന്നിവര്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. പതിനഞ്ചു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.