Delhi
അദ്ധ്യാപികയെയും അവരുടെ വിദ്യാര്‍ത്ഥിനിയായ മകളെയും ബലാത്സംഗം ചെയ്യുമെന്ന് ഏഴാം ക്ലാസുകാരന്റെ ഭീഷണി. ഗുഡ്ഗാവിലെ പ്രമുഖ സ്‌കൂളിലാണ് സംഭവം. സമൂഹമാധ്യമത്തിലൂടെയായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി മുഴക്കല്‍. ഇതെതുടര്‍ന്ന് അദ്ധ്യാപികയുടെ മകള്‍ സ്‌കൂളിലേക്ക് പോകാന്‍ ഭയക്കുകയാണ്.
അദ്ധ്യാപികയുടെ മകളും ഭീഷണിപ്പെടുത്തിയ വിദ്യാര്‍ത്ഥിയും സഹപാഠികളാണ്. സംഭവത്തെ തുടര്‍ന്ന് അദ്ധ്യാപികയുടെ മകള്‍ സ്‌കൂളിലേക്ക് പോകാന്‍ ഭയക്കുകയാണ്. ഭീഷണി മുഴക്കിയ വിദ്യാര്‍ത്ഥിക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സ്‌കൂളിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞയാഴ്ച, ഒരു വിദ്യാര്‍ത്ഥി അദ്ധ്യാപികയെ അത്താഴത്തിനും ലൈംഗിക ബന്ധത്തിനും ക്ഷണിച്ച സംഭവത്തിന് പിന്നാലെയാണ് ഈ വാര്‍ത്തയും പുറത്ത് വരുന്നത്.